ഉത്രാടസദ്യ
അവിടെ കാര്യങ്ങൾ എങ്ങനെയെന്ന് ഫോണിൽ വിളിച്ചു ചോദിക്കുമ്പോൾതന്നെ രാവിലെ മുതൽ ഒരു ജനകീയ ഇടപെടൽ നടന്നതായി അറിഞ്ഞു. ഏതോ ഇലക്ടിക്കൽ വർക്കും കഴിഞ്ഞു വന്ന സ്ഥലത്തെ പ്രധാന പൊതുപ്രവർത്തകൻ അടുക്കള പിടിച്ചടക്കി തേങ്ങ തിരുകിയിട്ട് പോയി. പത്തനാപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ കടയിൽ കയറിയ കെ.എസ്.എഫ്.ഇ മാനേജർ ചോറടുപ്പ് പിടിച്ചെടുത്ത് അരി ഊറ്റിയിട്ട് തിരക്കിട്ട് പോയി. ഇന്ന് പ്രത്യേകസദ്യയുടെ തിരക്കുകൾ കാണുമെന്നറിഞ്ഞ് ഫ്രീപ്പൊതിയും മറ്റ് പാഴ്സലുകളും കെട്ടാൻ പത്ത് കിലോമീറ്റർ താണ്ടി സർവ്വേ ഡിപ്പാർട്ടുമെന്റിലെ പ്രധാന സർവ്വെയറും എത്തി. പിന്നെ പതിവുപോലെ ന്യൂജെൻസും. സദ്യവട്ടങ്ങൾ ആയപ്പോഴാണ് ഞാനെത്തുന്നത്. അപ്പോഴേയ്ക്കും ആൾത്തിരക്കായിരുന്നു. യാത്രക്കാർ ഊണിനുകയറി തിരക്കായപ്പോൾ ഉണ്ണാൻ വന്ന തദ്ദേശ വാസികൾ വിളമ്പുകാരായി.അങ്ങനെ മറ്റ് വിശേഷ ദിവസങ്ങളിലെന്നപോലെ ഇന്നത്തെ സദ്യ ജനകീയമായി. ആരെയും പ്രത്യേകമായി ക്ഷണിച്ചു വരുത്തിയതല്ല. അറിഞ്ഞും അറിയാതെയും പതിവുപോലെയും അല്ലാതെയും അവിടെ വന്നവരായിരുന്നു എല്ലാവരും. ഞങ്ങളുടെ ചെറിയ കൂട്ടായ്മയിൽ തുടങ്ങിയ ചെറിയ സംരംഭത്തിന് ഇവ്വിധം സഹായങ്ങളും പ്രോത്സാഹനങ്ങളും സഹകരണവും നൽകുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും ഉപഭോക്താക്കൾക്കും നന്ദി! ഇന്നത്തെ വേറിട്ട സദ്യ കഴിച്ചവരെല്ലാം തൃപ്തരാണെന്ന് കരുതുന്നു. ഓണാവധിക്ക് മുമ്പുള്ള അവസാന സദ്യ ഇന്നായിരുന്നു. ഇനി അഞ്ചു ദിവസത്തെ അവധിക്ക് ശേഷം അടുത്ത തിങ്കളാഴ്ചയേ തുറക്കൂ. എല്ലാവർക്കും തൃപ്തി കല്യാണി പ്രവർത്തകരുടെ ഓണാശംസകൾ!

No comments:
Post a Comment