തൃപ്തി കല്യാണിക്കുറിപ്പ്
തൃപ്തി കല്യാണിയുടെ സ്ഥിരം ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും ക്ഷമിക്കുക. തൃപ്തി കല്യാണിക്ക് ചെറിയൊരു ബ്രേക്ക് കൊടുക്കേണ്ടി വന്നു പോയി. ധാരാളം പേർ കടയിൽ വന്നിട്ട് തിരിച്ചു പോകുന്നുണ്ടെന്നറിയാം. കിടപ്പു രോഗികൾക്കും നിർദ്ധനർക്കുമുള്ള ഭക്ഷണം മുടങ്ങിയതിലും വിഷമമുണ്ട്. പക്ഷെ എനിക്ക് വ്യക്തിപരമായി ഉണ്ടായ ചില പ്രശ്നങ്ങളും അസൗകര്യങ്ങളും കാരണമാണ് അപ്രതീക്ഷിതമായി കടയടക്കേണ്ടി വന്നത്. നമ്മുടെയൊന്നും നിയന്ത്രണം നമ്മുടെ മാത്രം കൈയ്യിലല്ലല്ലോ!
അതിനാൽ തൃപ്തി കല്യാണി തുറക്കുന്ന കാര്യം സംബന്ധിച്ച് നാളെ ( ചൊവ്വ ) മാത്രമേ എന്തെങ്കിലും പറയാൻ കഴിയുകയുള്ളു എന്നറിയിക്കുന്നു. ഇടയ്ക്കിങ്ങനെയൊക്കെ സംഭവിക്കുന്നതു കൊണ്ട് കടയുടെ പേരിനും പ്രശസ്തിക്കും എന്തെങ്കിലും കോട്ടം സംഭവിക്കുന്നെങ്കിൽ അത് ഞങ്ങൾ അങ്ങ് സഹിക്കുക തന്നെ! ഒഴുക്കിനെതിരെ നീന്തുന്നവരുടെ ജീവിതത്തിൽ ഇത്തരം ബുദ്ധിമുട്ടുകളൊക്കെ വന്നു ഭവിക്കും. പ്രത്യേകിച്ചും ഈയുള്ളവൻ്റെ കാര്യത്തിൽ. (ഇ.എ.സജിം).
NB : ഇതൊക്കെ പ്രൈവറ്റായ കാര്യങ്ങളല്ലേന്നു ചോദിച്ചാൽ എൻ്റെ ജീവിതാനുഭവങ്ങളും കുറ്റങ്ങും കുറവുകളും ആത്മപ്രശംസകളുമൊക്കെ ഷെയർ ചെയ്യാൻ കൂടിയുള്ളതാണ് എൻ്റ ഓൺലെയിൻ ചുവരുകൾ!

No comments:
Post a Comment