THRIPTHI KALYANI

THE BLOG OF HOTEL THRIPTHI KALYANI SADYALAYAM,THATTATHUMALA P O, THIRUVANANTHAPURAM-695614, PHONE: 9446272270, EMAIL: thripthikalyani@gmail.com, WEBSITE: www.thripthikalyani.blogspot.com

Saturday, February 15, 2020

തൃപ്തി കല്യാണിയിൽ നിന്ന് തൃപ്തിപൂർവ്വം

സഹപാഠിയാ




Posted by THRIPTHI KALYANI at 10:40 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഫോട്ടോ

തൃപ്തി കല്യാണിയിൽ നിന്ന്


തൃപ്തി കല്യാണിയിൽ നിന്ന്




Posted by THRIPTHI KALYANI at 10:01 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഫോട്ടോ
Newer Posts Older Posts Home
Subscribe to: Posts (Atom)

HOTEL THRIPTHI KALYANI SADYALAYAM

ഹോട്ടൽ തൃപ്തി കല്യാണി സദ്യാലയം

ഫോൺ: 9446272270

തൃപ്തി കല്യാണിയെപ്പറ്റി അല്പം ചിലത്

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിനടുത്ത് തട്ടത്തുമല ജംഷ്ഷനോടടുത്ത് വാഴോട് സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ ശാലയാണ് തൃപ്തി കല്യാണി സദ്യാലയം. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 3-30 വരെയാണ് സാധാരണ പ്രവർത്തന സമയം. പരമാവധി വില കുറച്ച് മായം കലരാത്ത വൃത്തിയുള്ള ഭക്ഷണം വൃത്തിയുള്ള ചുറ്റുപാടിൽ നൽകുക എന്നതാണ് തൃപ്തി കല്യാണിയുടെ ലക്ഷ്യം.

ഊണും പൊരിച്ച മീനും മീന്റെ കറിയും പായസവും മറ്റ് കറികളും തൊടുകറികളും ഉൾപ്പെടെ ഒരു ചെറു സദ്യയുടെ രൂപത്തിലാണ് ഇവിടെ ഭക്ഷണം നൽകുന്നത്. പൊരിച്ച മീനുൾപ്പെടെ 70 രൂപയും പൊരിച്ച മീൻ ഇല്ലാതെ 50 രൂപയുമാണ് നിലവിലുള്ള വിലനിരക്ക്. ഇത് 80 രൂപയും 60 രൂപയുമായി പിന്നീട് വർദ്ധിപ്പിച്ചുവെന്ന് വരാം. മീനിന്റെ അഭാവത്തിൽ ഓംലെറ്റും ലഭ്യമാണ്. ഇവിടെ ഇറച്ചി ലഭ്യമല്ല.

വാഴയിലയിലാണ് സാധാരണയായി എന്നും സദ്യ നൽകുന്നത്. വാഴയില ലഭ്യമാകാതെ വരുന്ന ദിവസങ്ങളിൽ മാത്രം കൃത്രിമ ഇല ഉപയോഗിക്കുന്നു. പതിവായി ഹോട്ടൽ ഭക്ഷണം കഴിക്കേണ്ടി വരുന്ന സാധാരണക്കാർക്കും തൊഴിലാളികൾക്കും താങ്ങാവുന്ന വിലയിൽ വിശപ്പിനാഹാരം നൽകുക എന്നതാണ് തൃപ്തി കല്യാണിയുടെ നയം. അമിത ലാഭം പ്രതീക്ഷിക്കുന്നില്ല.

ഒരു സ്വയം തൊഴിൽ സംരംഭമായ തൃപ്തി കല്യാണി സദ്യാലയം ഇതിന്റെ പ്രവർത്തകരുടെ കൂടി ഭക്ഷണാവശ്യം നിർവഹിക്കുന്നതിനും ഏതാനും പേർക്ക് തൊഴൽ ലഭ്യമാക്കുന്നതിനും അല്പം ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും കൂടി ഉദ്ദേശിച്ച് ആരംഭിച്ചിട്ടുള്ളതാണ്.

കച്ചവടതാല്പര്യത്തിലുപരി ജീവകാരുണ്യപരമായ ചില എളിയ പ്രവർത്തനങ്ങളും തൃപ്തി കല്യാണി പ്രവർത്തകർ നടത്തി വരുന്നുണ്ട്. അതിലൊന്നാണ് കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള നിർദ്ധനരും നിരാലംബരുമായ കുറച്ചുപേർക്ക് നൽകുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം. ' കനിവ് ' എന്ന പേരിലുള്ള ഒരു പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങോടെയാണ് ഒരു നേരത്തെ ഈ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്.

ഇതെഴുതുന്ന സമയത്ത് ഇരുപത് പേർക്ക് സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. ഇത് വർദ്ധിപ്പിച്ച് മുപ്പത് പേർക്കെങ്കിലും നൽകണമെന്ന് ഉദ്ദേശിക്കുന്നുണ്ട്. ചിലർ കടയിൽ നേരിട്ട് വന്ന് വാങ്ങുന്നു. വരാൻ കഴിയാത്തവർക്ക് തൃപ്തി കല്യാണി പ്രവർത്തകർ നേരിട്ട് കൊണ്ടു കൊടുക്കുന്നു. ഈ പ്രവർത്തനം ഒരു വലിയ കാര്യമൊന്നുമല്ലെങ്കിലും സമൂഹത്തിൽ ചെയ്യാവുന്ന ഒരു നന്മ എന്ന നിലയിൽ ഇത് തുടരണമെന്നാണ് ആഗ്രഹം.

തുടങ്ങി മൂന്ന് മാസം പിന്നിടുമ്പ തന്നെ ഉപഭോക്താക്കളുടെ എണം വർദ്ധിച്ചു വരുന്നത് ഞങ്ങൾക്ക് പ്രചോദനവും പ്രതീക്ഷയും നൽകുന്നു. ഗവർണ്മെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും മറ്റും എല്ലാവിധ ആരോഗ്യ-ശുചിത്വ നിബന്ധനകളും പരമാവധി പാലിച്ചുകൊണ്ടാണ് ഹോട്ടൽ തൃപ്തി കല്യാണി സദ്യാലയം പ്രവർത്തിക്കുന്നത്.

Contributors

  • THRIPTHI KALYANI
  • ഇ.എ.സജിം തട്ടത്തുമല

Blog Archive

  • ▼  2020 (4)
    • ►  December (1)
    • ►  March (1)
    • ▼  February (2)
      • തൃപ്തി കല്യാണിയിൽ നിന്ന് തൃപ്തിപൂർവ്വം
      • തൃപ്തി കല്യാണിയിൽ നിന്ന്
  • ►  2019 (17)
    • ►  December (2)
    • ►  October (1)
    • ►  September (9)
    • ►  July (2)
    • ►  June (3)

Followers

My Blog List

  • വിശ്വമാനവികം 1
    കിളിമാനൂർ ജില്ലയും തട്ടത്തുമല ഗ്രാമപഞ്ചായത്തും വേണം
  • തട്ടത്തുമല നാട്ടുവര്‍ത്തമാനം
    ബൈക്കപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു
  • ന്യൂസ്റ്റാര്‍ കോളേജ്‌
    എന്റെ പിതാവ്-എ. ഇബ്രാഹിം കുഞ്ഞ്സാാർ

Labels

  • Thripthi Kalyani
  • അനുസ്മരണം
  • അവധി
  • കുറിപ്പ്
  • ചിത്രം
  • ജീവകാരുണ്യം
  • തൃപ്തി കല്യാണി
  • നോട്ടീസ്
  • ഫോട്ടോ
  • ഭക്ഷണപ്പൊതി
  • മരണം
  • ലേഖനം
  • വാപ്പ
  • വാർത്ത
  • വീഡിയോ
  • സൗജന്യഭക്ഷണം
Ethereal theme. Powered by Blogger.